
കോവിഡ് 19നെ തുരത്താൻ ….
ചെറുതുരുത്തി: കോവിഡ് 19 ന്റെ ഭാഗമായി ദേശമംഗലം മലബാർ എഞ്ചിനിയറിംഗ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ദേശമംഗലം കുടുംബ ആരോഗ്യ കേന്ദ്രത്തിൽ പത്ത് ലിറ്ററോളം വരുന്ന ചെറിയ കുപ്പികളിലാക്കി സാനിറ്റൈസ്ർ നിർമിച്ചു നൽകി. ആരോഗ്യ കേന്ദ്രത്തിൽ വരുന്ന രോഗികൾക്ക് ആവശ്യമായി സാനിറ്റൈസർ ഇല്ലെന്ന് അറിഞ്ഞതിനെ തുടർന്നാണ് ഒരു പറ്റം വിദ്യാർത്ഥികൾ ഈ കാരുണ്യ പ്രവർത്തനത്തിന് മുന്നിട്ട് ഇറങ്ങിയത്.ചെവ്വാഴ്ച്ച വൈകീട്ട് നടന്ന പരിപാടി കോളേജ് ചെയർമാൻ കെ.എസ്.ഹംസ ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് മെമ്പർ റഹ്മത്ത് ബീവി അദ്ധ്യക്ഷത വഹിച്ചു,ഡോ:എം.റജീന ഹെൽത്ത് ഓഫീസർ അനീഷ് മുഹമ്മദ്, വ്യാപാരി വ്യവസായി സെക്രട്ടറി പി.എ.എം അഷിഫ്, എൻ.എസ്.എസ് യൂണിറ്റ് ഭാരവാഹികളായ പി.രഞ്ജിത്ത്, ജി.വിശാഖ്, ഷഹിം ഷാ,ആർവിൻ സി.ആന്റോ എന്നിവർ നേതൃത്വം നൽകി.